തച്ചമ്പാറ: ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ദിനമാഘോഷിച്ചു.സ്‌കൂളിലെ പൂര്‍വ്വ പ്രധാന അധ്യാപകരായ വി.ജി ബാലകൃഷ്ണന്‍ മാസ്റ്റര്‍,സുലോചന ടീച്ചര്‍ എന്നിവരെ വീടുകളിലെ ത്തി ആദരിച്ചു.സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.കെ. വിനോദ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . ദേശബന്ധുവിലെ മുന്‍ പ്രധാന അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവു മായ എം.എന്‍ രാമകൃഷ്ണപിള്ള മാസ്റ്റര്‍ മുഖ്യ അതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ സ്മിത പി അയ്യങ്കുളം അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റര്‍ ബെന്നി ജോസ് കെ , എ.വി ബ്രൈറ്റി , പി.എസ് പ്രസാദ് , സി രാധാ ക്യഷ്ണന്‍ , പി.ജയരാജ് , സി ഹനീഫ , എം.വിനോദ് തുടക്കിയവര്‍ സം സാരിച്ചു .അധ്യപകരുടെ കലാപരിപാടികളും,സ്‌നേഹവിരുന്നും ഉണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!