കല്ലടിക്കോട്:കനത്ത മഴയില്‍ പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ മൂന്നിടങ്ങളിലായി വെള്ളം കേറി.തിങ്കളാഴ്ച വൈകീ ട്ടോടെയായിരുന്നു സംഭവം.
കരിമ്പ പാനയംപാടം,മുട്ടിക്കല്‍ കണ്ടം, തച്ചമ്പാറ എടായ്ക്കല്‍ എന്നിവിടങ്ങളിലാണ് റോഡില്‍ രണ്ട് അടി യോളം ഉയരത്തില്‍ വെള്ളം കേറിയത്.സമീപത്തെ എട്ടോളം വീടു കളിലും, വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളമെത്തിയത് ദുരി തമായി.ഇതോടെ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുകയും, വീടുകളി ലുള്ളവരെ സമീപത്തെ വീടുകളിലേക്ക് മാറ്റുകയും ചെയ്തു.
കരിമ്പ മുട്ടിക്കല്‍ക്കണ്ടം കാഞ്ഞിരംചോല സുലൈമാന്‍, പണ്ടാര ത്തൊടി വാപ്പുട്ടി, കല്ലടിക്കോട് ചെറുള്ളി ചോലപ്പാടം സൈതലവി, ഇബ്രാഹിം കല്ലക്കാരന്‍, ശോഭന നെടുമണ്ണില്‍ എന്നിവരുടെ വീടുക ളിലും വെള്ളം നിറഞ്ഞു. വീട്ടുപകരണങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഓവു ചാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ വെള്ളം കവിഞ്ഞാണ് വീടുകളിലേക്ക് കയറിയത്.കല്ലടിക്കോട് വില്ലേജ് ഓഫീസിനു സമീപം മഴ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ റോ ഡിലെ വശങ്ങളില്‍ ഇട്ടിരുന്ന കല്ലുകള്‍ റോഡിലേക്കെത്തി പരന്നു കിടന്നത് കുറച്ചു സമയം അപകടാവസ്ഥ സൃഷ്ടിച്ചു.പരിസരവാ സി കളും നാട്ടുകാരും ഇറങ്ങി വളരെ പണിപ്പെട്ടാണ് കല്ലുകള്‍ നീക്കം ചെയ്തത്. ചെറിയ രീതിയില്‍ വാഹനതടസ്സവും ഉണ്ടായി.