പാലക്കാട്: ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ഓണം അലവന്‍സ് വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു.നിലവില്‍ 25 ഗ്രാപഞ്ചായ ത്തുകളും ഒരു മുനിസിപ്പാലിറ്റിയും അലവന്‍സ് വിതരണം പൂര്‍ത്തി യാക്കി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് 1000 രൂപയാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് അലവന്‍സ് ആയി നല്‍കുന്നത്. ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ 2402 പേരും മുനി സിപ്പാലിറ്റികളില്‍ 350 പേരും ഉള്‍പ്പെടെ ആകെ 2752 ഹരിതകര്‍മ്മ സേനാംഗങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പുതുശ്ശേരി, കരിമ്പുഴ, മുണ്ടൂര്‍, കോങ്ങാട്, മേലാര്‍കോട്, പറളി, കപ്പൂ ര്‍, അയിലൂര്‍, പല്ലശ്ശന, തേങ്കുറിശ്ശി, കേരളശ്ശേരി, മങ്കര, കുഴല്‍മന്ദം, എരിമയൂര്‍, തരൂര്‍, മുണ്ടൂര്‍, കോട്ടായി, കൊടുമ്പ്, മണ്ണൂര്‍, തിരുവേ ഗപ്പുറ, ഷോളയൂര്‍, പരുതൂര്‍, കൊപ്പം, മുതുതല ഗ്രാമപഞ്ചായത്തു കളും പട്ടാമ്പി നഗരസഭയുമാണ് രണ്ട് ദിവസങ്ങളിലായി അലവന്‍സ് വിതരണം പൂര്‍ത്തിയാക്കിയത്. ശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ അടുത്ത ദിവസങ്ങളിലായി വിതരണം പൂര്‍ത്തിയാക്കുമെന്ന് അധി കൃതര്‍ അറിയിച്ചു.