അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ല്‍ ജനകീയ ഓണാഘോഷം സംഘടിപ്പിച്ചു.സ്‌കൂളിലെ കുട്ടികള്‍, രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ക്ലബ്ബ് അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഓണസദ്യ തയ്യാറാക്കി.രണ്ട് ദിവസങ്ങളിലായി കുട്ടി കളുടെ വിവിധങ്ങളായ കലാകായിക മത്സരങ്ങളും നടന്നു. കുട്ടിക ളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഓണസദ്യക്ക് ആവശ്യമായ പച്ചക്കറികള്‍, തേങ്ങ ഉള്‍പ്പെടെയുള്ള വിഭവങ്ങളുടെ സമാഹരണം നടത്തി. ഓണാഘോഷത്തിന്റെ ഉദ്ഘാടനം സംസ്ഥാന വനമിത്ര അവാര്‍ഡ് ജേതാവ് ഷര്‍മിള ടീച്ചര്‍ നിര്‍വഹിച്ചു.പി.ടി.എ പ്രസിഡണ്ട്, അയ്യൂബ് മുണ്ടഞ്ചേരി അധ്യക്ഷനായി.വൈസ് പ്രസിഡണ്ടുമാരായ റസാഖ് മംഗലത്ത്,വി.ഗഫൂര്‍,വി.ഷിഹാബ്,പി. സലാം മാസ്റ്റര്‍ എം.പി .ടി.എ പ്രസിഡണ്ട് കെ.കാര്‍ത്തിക,വൈസ് പ്രസിഡണ്ട് പി.ഫെമി ന, ഹെഡ്മാസ്റ്റര്‍ സി.ടി മുരളീധരന്‍ അധ്യാപകരായ സി.മുഹമ്മദാലി, ഷാഹിന സലീം, ആസിം ബിന്‍ ഉസ്മാന്‍,ബേബി സല്‍വ,ഫായിക്ക് റോഷന്‍,നബീല്‍ നാസര്‍,മാഷിദ,റാഷിദ,സൗമ്യ,അനിത,അജിത, അശ്വതി,ഷംസീദാ ബീഗം,പി.ടി.എ അംഗങ്ങളായ പി.പി. ഉമ്മര്‍, സി.പി.അസീസ്,ഷൈന്‍ ക്ലബ്ബ് അംഗങ്ങളായ എം.പി.നൗഷാദ്, മിഥ്‌ലാജ്,സൂര്യ കബ്ബ് അംഗം പി.പി.നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!