അലനല്ലൂര്‍:എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ വര്‍ഷ ത്തെ മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള അവാര്‍ഡ് ലഭിച്ചു. സംസ്ഥാന തലത്തില്‍ നാലാം സ്ഥാനവും സമ്മാനത്തുകയായി രണ്ട് ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയും സ്‌കൂളിന് ലഭിക്കും.മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലും പാലക്കാട് റവന്യൂ ജില്ലയിലും സ്‌കൂളിനാണ് ഒന്നാം സ്ഥാനം. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് അവാര്‍ഡിന് പരിഗണിച്ചു.ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗം സ്‌കൗട്ട്സ് ആന്റ് ഗൈഡ്‌സ്, എന്‍.എസ്.എസ്, മലയാള മനോരമ നല്ലപാഠം, ജൂനിയര്‍ റെഡ് ക്രോസ്സ്, ലിറ്റില്‍ കൈറ്റ്‌സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, സംസ്‌കൃതം, മലയാളം, ഹ്യൂമന്‍ റൈറ്റ്‌സ് ക്ലബ്ബുകള്‍, വിദ്യാരംഗം കലാ സാഹിത്യവേദി, സ്‌കൂള്‍ പാര്‍ലമെന്റ് തുടങ്ങി യവക്ക് കീഴില്‍ ഓണ്‍ലൈനായും ഓഫ്ലൈനായും സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പരിപാടികള്‍ അവാര്‍ഡിന് പരിഗണിക്കപ്പെട്ടു .എം.പി, എം.എല്‍.എ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ഥി അലുംനി അസോസിയേഷനുകള്‍, സന്നദ്ധ സംഘടനക ള്‍, വ്യാപാരി കൂട്ടായ്മകള്‍, പ്രവാസി സംഘടനകള്‍, വ്യാപാര സ്ഥാ പനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളില്‍ വ്യത്യ സ്തങ്ങളായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളും സംഘടിപ്പിച്ചിരുന്നു.മികച്ച അക്കാദമിക നിലവാരം പുലര്‍ ത്തുന്ന സ്‌കൂളില്‍ പി.ടി.എ.യുടെയും അധ്യാപകരുടെയും ശ്രമഫല മായി 2020-21, 2021-22 വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയി ല്‍ 100% വിജയം കൈവരിച്ചു.പി.ടി.എ. പ്രസിഡന്റ് ഒ. ഫിറോസ്, പി.ടി.എ. വൈസ് പ്രസിഡന്റ് സക്കീര്‍ നാലുകണ്ടം, എം.പി.ടി.എ. പ്രസിഡന്റ് ഷെറീന, എസ്.എം.സി. ചെയര്‍മാന്‍ സി. നാരായണന്‍ കുട്ടി, പ്രിന്‍സിപ്പാള്‍മാരായ കെ.രാജ്കുമാര്‍, എസ്.പ്രതിഭ, പ്രധാനാധ്യാ പകന്‍ എന്‍.അബ്ദുന്നാസര്‍, സി.സക്കീര്‍, ടി.കെ.കുന്‍സു, പി. റഹ്മത്ത് എന്നിവരാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!