മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളി ലേക്ക് 2022-23 വര്‍ഷത്തെ ബി.എസ്.സി നഴ്സിംഗ് & പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങള്‍ www.lbscentre.kerala.gov.inല്‍ പ്രസിദ്ധീകരി ച്ചു. അപേക്ഷാര്‍ത്ഥികള്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇവ പരി ശോധിച്ച് ആവശ്യപ്പെട്ട രേഖകള്‍ സെപ്റ്റംബര്‍ വൈകിട്ട് 5ന് മുന്‍പാ യി അപ്ലോഡ് ചെയ്യേണ്ടതാണ്. പുതിയ ക്ലെയിമുകള്‍ നല്‍കാന്‍ സാ ധിക്കില്ല. വിവരങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് വരു ത്തിയില്ലെങ്കിലും ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്തില്ലെങ്കിലും അപേക്ഷാര്‍ത്ഥി തന്നെയാകും ഉത്തരവാദി. രേഖ കള്‍ അപ്ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കപ്പെടും. കൂടു തല്‍ വിവരങ്ങള്‍ക്കു 0471-2560363, 364 നമ്പറുകളില്‍ ബന്ധപ്പെടണം.