അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ ജന കീയ ഓണാഘോഷം സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി ജയശങ്കരന്‍, പി.ടി.എ പ്രസിഡണ്ട് ഷമീര്‍ തോണിക്കര, വൈസ് പ്രസിഡണ്ട് രത്‌നവല്ലി,എം.പി.ടി.എ പ്രസിഡണ്ട് റുക്‌സാന, പ്രധാന അധ്യാപകന്‍ പി.യൂസഫ്,സ്റ്റാഫ് സെക്രട്ടറി പി.ഹംസ,എസ്.ആര്‍.ജി.കണ്‍വീനര്‍ പി. ജിതേഷ് എന്നി വര്‍ സംസാരിച്ചു.വിവിധ കലാകായികമത്സരങ്ങളും നടന്നു.വിജ യികള്‍ക്ക് സമ്മാനങ്ങളും നല്‍കി.13 വിഭവങ്ങളും പാലട പായസവും ഉള്‍പ്പെട്ട സദ്യയും ശ്രദ്ധേയമായി.ഓണസദ്യയ്ക്ക് ആവശ്യമായ പച്ചക്കറി ഉള്‍പ്പടെയുള്ളവ വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരി ക്കുകയും ഓരോ ഇനങ്ങള്‍ പിടിഎ കമ്മിറ്റി അംഗങ്ങളായവര്‍ ഏറ്റെടുത്ത് പ്രദേശത്തുള്ള രക്ഷിതാക്കളുടെ സഹകരണത്തോടെ പാചകം ചെയ്ത് എത്തിക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!