മണ്ണാര്‍ക്കാട്: ഓണാഘോഷ പരിപാടികളുടെ ഭാഗമായോ അല്ലാതെ യോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പൊതു നിരത്തുകളിലോ വാ ഹനങ്ങളില്‍ രൂപമാറ്റം വരുത്തിയോ അമിത ശബ്ദ വെളിച്ച സംവിധാ നങ്ങള്‍ ഘടിപ്പിച്ചോ വാഹന നിയമങ്ങള്‍ ചട്ടങ്ങള്‍, റോഡ് റഗുലേഷ നുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി പരിപാടികള്‍ സംഘടിപ്പിക്കുന്ന ത് നിരോധിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മിഷന്‍ അറിയിച്ചു. വിദ്യാഭ്യാ സ സ്ഥാപനങ്ങളില്‍ ഇത്തരം നിയമ വിരുദ്ധമായ അഭ്യാസ പ്രകടന ങ്ങള്‍ നടക്കുന്നില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.കുട്ടികളു ടെ സുരക്ഷയെ കരുതി മാതാപിതാക്കളും ഇവരുടെ വാഹന ഉപ യോഗം നിരീക്ഷിക്കണം.പൊതുജനങ്ങള്‍ക്ക് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം ഫോട്ടോ/ വീഡിയോ സഹിതം അതാത് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ മാരെ അറിയിക്കണമെന്നും മൊ ബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കണമെന്നും കമ്മിഷന്‍ അറിയിച്ചു.