മണ്ണാര്‍ക്കാട്: സംഘടനാ പരവും തെരഞ്ഞെടുപ്പു പരവുമായ പ്രവർ ത്തനങ്ങളെ സംബന്ധിച്ച് പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി ബി.ജെ.പി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിശാ ശില്പശാല ജില്ലാ സെക്രട്ടറി ബി.മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എ.പി.സുമേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് കെ.വി.ജയൻ മാസ്റ്റർ വിഷയാവതരണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ടി.വി.സജി, വൈസ് പ്രസിഡൻ്റുമാരായ സി.ഹരി ദാസൻ, എൻ.ബിജു,എം.സുബ്രഹ്മണ്യൻ, ടി.എം.സുധ,സെക്രട്ടറി മാരായ എ.പി.അനീഷ്, വി.അമുദ,സെൽ കോഡിനേറ്റർ പി.ശ്രീധരൻ, പി. ഉണ്ണികൃഷ്ണൻ,എം.പി.പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു.