മണ്ണാര്‍ക്കാട്:എന്‍എസ്എസ് കരയോഗം കുടുംബമേള താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് കെസി സച്ചിദാനന്ദന്‍ അധ്യക്ഷനായി. താലൂ ക്ക് യൂണിയന്‍ സെക്രട്ടറി ഒ രാജഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി .മികച്ച സാമൂഹ്യ പ്രവര്‍ത്തനം നടത്തിയ കരയോഗം അംഗങ്ങളായ ഐഎംഎ സോഷ്യല്‍ മീഡിയ അവാര്‍ഡ് നേടിയ ഡോ.സൗമ്യ സരിന്‍,ജില്ലാ യുവജനോത്സവത്തിന് ആപ്പ് നിര്‍മ്മിച്ച കെസി സുരേ ഷ് എന്നിവരെ ആദരിച്ചു. ആദ്ധ്യാത്മിക വിഭാഗം കോ ഓര്‍ഡിനേറ്റര്‍ കെ വേണുഗോപാല്‍,വനിത താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സുകാന്തിയമ്മ,സെക്രട്ടറി വിജയലക്ഷ്മി,ശാന്തമ്മ ടീച്ചര്‍,കെവിസി മോനോന്‍,സന്തോഷ്,പികെസി നായര്‍,വാസുദേവന്‍ നായര്‍,വി സുധാകരന്‍,അഡ്വ നൊച്ചുള്ളി വിജയന്‍ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി എം നാരായണന്‍കുട്ടി സ്വാഗതവും വനിതാ സമാജം സെക്രട്ടറി സാവിത്രി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!