മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ജംഗ്ഷന്‍ ഇനി ഗാന്ധി സ്‌ക്വയര്‍ എന്ന് അറി യപ്പെടും.നഗരസഭ സ്ഥാപിച്ച രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അനാച്ഛാദനം ചെയ്തു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് നെല്ലിപ്പുഴ ജംഗ്ഷനില്‍ ഗാന്ധിപ്രതിമ സ്ഥാപിച്ചത്.ജംഗ്ഷനില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ച് സ്ഥലത്തിന് ഗാന്ധി സ്‌ക്വയര്‍ എന്ന് നാമ കരണം ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ ഉഭയ മാര്‍ഗം വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി നഗര സഭയ്ക്ക് കത്ത് നല്‍കിയിരുന്നു.നഗരസഭാ വൈസ് ചെയര്‍പേ ഴ്‌സണ്‍ കെ പ്രസീത അധ്യക്ഷയായി.വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ബാലകൃഷ്ണന്‍ ഹാരാര്‍പ്പണം നടത്തി.ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു.സ്ഥിരം സമിതി അധ്യ ക്ഷന്‍മാര്‍,കൗണ്‍സിലര്‍മാര്‍,നഗരസഭാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.