അലനല്ലൂര്‍: പഞ്ചായത്തിലുടനീളം രൂക്ഷമായ തെരുവുനായ ശല്യ ത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെ ന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസ ങ്ങളില്‍ യത്തീംഖാനയില്‍ അധ്യാപകനും ആറു വയസുകാരനായ വിദ്യാര്‍ത്ഥിക്കും അധ്യാപകനും തെരുവുനായയുടെ ആക്രമണത്തി ല്‍ പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കിയത്.
തെരുവനായ കാരണം വഴി നടക്കാനാകാത്ത സ്ഥിതിയാണ് നിലനി ല്‍ക്കുന്നത്. രാവിലെ മദ്‌റസകളിലേക്കും മറ്റും പോകുന്ന വിദ്യാര്‍ ത്ഥികള്‍ ഭയപ്പാടിലാണ്.പ്രഭാത സവാരിക്കിറങ്ങുന്ന പലരും നടത്തം ഉപേക്ഷിച്ചു.നായകള്‍ മുന്നിലേക്ക് ചാടി ഇരുചക്രവാഹനങ്ങള്‍ അപ കടത്തില്‍ പെടുന്നത് പതിവാണെന്നും പരാതിയില്‍ പറയുന്നു. നായ കളെ വന്ധ്യംകരണം നടത്താനോ സംരക്ഷിക്കുന്ന കേന്ദ്രങ്ങളിലേ ക്ക് പിടിച്ച് കൊണ്ടു പോകുന്നതിനോ ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരണമെന്ന് എംഎസ്എഫ് ആവശ്യപ്പെട്ടു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ, സെക്രട്ടറി എന്നി വര്‍ക്കാണ് നിവേദനം നല്‍കിയത്. എം.എസ്.എഫ് മേഖലാ പ്രസിഡ ന്റ് ഷിജാസ് പുളിക്കല്‍ നിവേദനം കൈമാറി. മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍, മേ ഖലാ ട്രഷറര്‍ മന്‍സൂര്‍ സി.എ, ഭാരവാഹികളായ പി.ഷൗലക്ക് അലി, ഹാസില്‍ വി.പി, സ്വാലിഹ് പൂളക്കല്‍ എന്നിവര്‍ സംബന്ധിച്ചു.