അലനല്ലൂര്‍ : കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് മണ്ണാ ര്‍ക്കാട് ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്‌നേഹ ഭവനം പദ്ധതിയിലേക്ക് ചളവ ഗവണ്‍മെന്റ് യു.പി. സ്‌കൂളി ലെ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുക മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൈ മാറി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എന്‍ അബ്ബാസലി ജില്ലാ സെക്ര ട്ടറി നസീര്‍ മാസ്റ്റര്‍ക്ക് തുക കൈമാറി.രക്ഷിതാക്കളില്‍ നിന്നും നാ ട്ടുകാരില്‍ നിന്നുമായി 17380 രൂപയാണ് സമാഹരിച്ചത്.ജില്ലാ ഭാരവാ ഹികളായ വിജയരാജന്‍ മാസ്റ്റര്‍, അബ്ദുല്‍ കരീം മാസ്റ്റര്‍,സ്‌കൗട്ട് മാസ്റ്റ ര്‍ വി.സി.ഷൗക്കത്തലി, ഗൈഡ് ക്യാപ്റ്റന്‍ ഇ. വി. സുനിത, ഷാജി ജോ സഫ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!