തിരുവനന്തപുരം: ലോക മത്സര വേദികളിൽ പ്രേക്ഷക പ്രീതി നേടി യ 19 പുരസ്‌ക്കാര ചിത്രങ്ങൾ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കും.ബർലിൻ ഫിലിം ഫെസ്റ്റിവലിൽ ഫി പ്രസി പുരസ്ക്കാരം നേടിയ ബെറ്റീന, സൺഡാൻസ്‌ ഫിലിം ഫെസ്റ്റി വലിൽ ശ്രദ്ധേയമായ എ വൈൽഡ് പേഷ്യൻസ് ഹാസ് ടേക്കൺ മി ഹിയർ തുടങ്ങിയ ചിത്രങ്ങളാണ് ബെസ്റ്റ് ഓഫ് ദി വേൾഡ് വിഭാഗ ത്തിൽ പ്രദർശിപ്പിക്കുന്നത്. ഏകാന്ത ജീവിതം നയിച്ച ഒരു പെൺ കുട്ടി ലെസ്ബിയൻ പാർട്ടിയിൽ പങ്കെടുക്കുന്നതും അനന്തര സംഭ വങ്ങളുമാണ് എ വൈൽഡ് പേഷ്യൻസ് ഹാസ് ടേക്കൺ മി ഹിയർ എന്ന പോർച്ചുഗീസ് ചിത്രത്തിന്റെ പ്രമേയം.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പ്രമേയമാക്കിയ ഷൗനക് സെൻ ചിത്രം ഓൾ ദാറ്റ് ബ്രത് സ്‌ , 90 കളിൽ യുഗോസ്ലാവിയയിലെ യുദ്ധസാഹചര്യങ്ങൾ പ്രമേയമാക്കിയ നടാഷ അർബന്റെ ദി എക്ലി പ്സ്, ലബനീസ് ചിത്രം വാർഷ എന്നിവയും ഈ വിഭാഗത്തിൽ പ്രദർശ നത്തിനെത്തും.

ജെസീക്ക കിംഗ്ഡൻന്റെ അസെൻഷ്യൻ, ഉക്രെയ്ൻ യുദ്ധം പശ്ചാത്ത ലമായുള്ള ലൂപ്പ് ബ്യൂറോയുടെ ട്രെഞ്ചസ്,ബെർലിൻ ഫിലിം ഫെസ്റ്റി വലിൽ സിൽവർ ബിയർ പുരസ്‌കാരം നേടിയ സൺഡേ മോണിംഗ്, കെം കയ സംവിധാനം ചെയ്ത ലവ് ഡ്യൂഷ് മാർക്ക് ആൻഡ് ഡെത്ത് തുടങ്ങിയ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!