മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രാ ദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ആംബുലന്‍സിനും, വനം വകുപ്പിന് വാഹനത്തിനും ഗ്രാമീണ റോഡുകള്‍ക്കും, സ്‌കൂള്‍ പാചകപ്പുരക്കുമായി എട്ട് പദ്ധതികള്‍ക്ക് 56.25 ലക്ഷം രൂപ വക യിരുത്തിയിരുത്തിയതായി അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.അട്ടപ്പാടി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലന്‍സ് വാങ്ങുന്നതിന് -15ലക്ഷം, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനിലെ പുതൂര്‍ ധ്രുത കര്‍മ്മ സേനയ്ക്ക് പുതിയ വാഹനം വാങ്ങുന്നതിന് – 11ലക്ഷം, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്റ റി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് – 3ലക്ഷം, തിരുവിഴാംകു ന്ന് ഗവ.എല്‍.പി സ്‌കൂളില്‍ പാചകപ്പുര നിര്‍മ്മാണത്തിന് – 10ലക്ഷം ,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് -9 ലെ പടുവില്‍കുളമ്പ് – ഖുവ്വത്തുല്‍ ഇസ് ലാം മദ്രസ റോഡ് 4ലക്ഷം, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് 5ലെ ആയുര്‍വേദ ഹോസ്പിറ്റല്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ റോഡ് 4.50ലക്ഷം, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്, വാര്‍ഡ് ഒമ്പതിലെ പട്ടേരിപ്പാട് -രണ്ടുറോഡ് – 4 ലക്ഷം, അഗളി ഗ്രാമ പഞ്ചാ യത്ത്, വാര്‍ഡ് 15 ലെ മുണ്ടന്‍പാറ കല്ലുവേലി പ്രദേശം ദുണ്ടൂര്‍ റോഡ് – 4.75ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.