കല്ലടിക്കോട് : ദേശീയപാതയില്‍ പാനയംപാടത്ത് കെഎസ്ആ ര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യാത്രക്കാരായ 20 പേ ര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ അടക്കം 10 പേര്‍ മണ്ണാര്‍ക്കാട് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയി ലും ഒരാളെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.മറ്റുള്ളവരെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാ ഥമിക ശിശ്രുഷനല്‍കി വിട്ടയച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.15 ന് പാന യംപാടം ഇറക്കത്തിലായിരുന്നു അപകടം.കോഴിക്കോട് നിന്നും യാത്രക്കാരുമായി പാലക്കാട്ടേയ്ക്ക് വരികയായിരുന്ന ബസും, ആടുകളെ കയറ്റി പാലക്കാട് നിന്നും മലപ്പുറം ഭാഗത്തേക്ക് പോവുക യായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് ചാറ്റല്‍മഴയുണ്ടായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി പിക്കപ്പ് വാനിലിടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഓടിക്കൂ ടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.ഇടിയുടെ ആ ഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍വശം തകര്‍ന്നു.പിക്കപ്പ് വാനിലുണ്ടായിരുന്ന നാലു ആടുകള്‍ ചാവുകയും,എട്ടോളം ആടുക ള്‍ക്ക് വിവിധ തരത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ചെറിയതോതില്‍ ഗതാഗത തടസ്സമുണ്ടാ യി.കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി, എസ് ഐ ഡൊമിനിക് ദൈവരാജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. കല്ല ടിക്കോട് വെറ്റിനറി ഡോ.സുവര്‍ണ്ണ സ്ഥലത്തെത്തി ആടുകള്‍ക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കി.