മണ്ണാര്‍ക്കാട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ യില്‍ കഴിയുകയായിരുന്ന ഒരു വയസ്സുകാരന്റെ സ്വര്‍ണമാല മോ ഷ്ടിച്ചയാളെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്, സുല്‍ ത്താന്‍ ബത്തേരി,കുപ്പാടി,പഴേരി,നായ്ക്കന്‍മാര്‍കുന്നത്ത് വീട്ടില്‍ ബഷീര്‍ (47) ആണ് അറസ്റ്റിലായത്.വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കുട്ടിയുടെ അരപ്പവന്‍ തൂക്കം വരുന്ന മാല മോ ഷ്ടിച്ചത്.കുട്ടിയുടെ മാല കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്ക ള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് ആശുപത്രി യിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണ ത്തില്‍ പ്രതിയെ തിരിച്ചറിയുകയും ക്രൈം സ്‌ക്വാഡ് അംഗങ്ങളായ റമീസ്,മുബാറക് അലി എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂ ടുകയുമായിരുന്നു.ബഷീറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെ ടുത്തു.മോഷ്ടിച്ച സ്വര്‍ണം പെരിന്തല്‍മണ്ണയിലുള്ള ഒരു സേട്ടുവിനാ ണ് വില്‍പ്പന നടത്തിയത്.മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മല പ്പുറം ജില്ലയില്‍ സമാനമായ എട്ടോളം കേസുകളില്‍ ബഷീര്‍ പ്രതി യാണെന്ന് മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍ അറിയിച്ചു.