പാലക്കാട്: വോട്ടേഴ്സ് ഐഡിയും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്ന നടപടി വേഗത്തിലാക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറി യിച്ചു.കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ രാഷ്ട്രീ യ കക്ഷി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാ ര്യം അറിയിച്ചത്.അതിര്‍ത്തി പങ്കിടുന്ന നിയോജക മണ്ഡലങ്ങളില്‍ രണ്ട് സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ ഒഴിവാ ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.താലൂക്കിലെ മണ്ഡല അടി സ്ഥാനത്തില്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് ചേര്‍ത്ത് വി ശദീകരണം നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു.
നാലു ഘട്ടങ്ങളിലായി ജനുവരി 1, ഏപ്രില്‍ 1, ജൂലായ് 1, ഒക്ടോബര്‍ 1 മാസങ്ങളിലായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് ഇലക്ഷന്‍ വിഭാഗം യോഗത്തില്‍ വിശദീകരിച്ചു.പോസ്റ്റല്‍ വോട്ടിംഗില്‍ സുതാ ര്യത,ഇലക്ഷന്‍ സമയത്ത് പോലീസ് സ്റ്റേഷന്‍ സംവിധാനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ആദിവാസി മേഖലകളില്‍പ്പെട്ടവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍, പേര് ഇരട്ടിക്കല്‍, വോട്ടറുടെ ഐഡ ന്റി ഉറപ്പു വരുത്തല്‍, മറ്റ് അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.പോളിങ്ങ്സ്റ്റേഷനുകളിലെ അപാകത കളും പരിഹരിച്ച് നവംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരി ക്കുമെന്നും ഇലക്ഷന്‍ വിഭാഗം അറിയിച്ചു.
വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2023 (എസ്. എ സ്.ആര്‍. 2023) മായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളു ടെ കെട്ടിടമാറ്റം/ സ്ഥാനമാറ്റം, വോട്ടര്‍മാരുടെ പുന:ക്രമീകരണം, വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പുതിയ അപേക്ഷ ഫോ മുകളുടെ പരിചയപ്പെടുത്തല്‍ എന്നിവ സംബന്ധിച്ചാണ് യോ ഗം ചേര്‍ന്നത്.ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മധു,ഇലക്ഷ ന്‍ വിഭാഗം ജില്ലാ അസിസ്റ്ററ്റ് പി.എ. ടോംസ്, താലൂക്ക് തല ഇലക്ട്ര ല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാര്‍, ഇന്‍ഫര്‍മേഷന്‍ വിഭാഗം ഉദ്യോഗസ്ഥ ര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, നെഹ്റു യുവകേന്ദ്ര പ്രതിനിധി കള്‍ എന്നിവര്‍ പങ്കെടുത്തു.