മണ്ണാര്‍ക്കാട് :പ്രവാസി എഴുത്തുകാരന്‍ ത്വയ്യിബ് കളത്തിങ്ങലിന്റെ പ്രഥമ കഥാ സമാഹരമായ സൗഹൃദം പുസ്തക പ്രകാശനവും, സാംസ് കാരിക സദസ്സും നടന്നു.നോവലിസ്റ്റ് കെ. പി ഉണ്ണി പുസ്തക പ്രകാശനം നിര്‍വഹിച്ചു.നാടക കൃത്തും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.പി. എസ്. പയ്യനടം പുസ്തകം പരിചയപ്പെടുത്തി. ചലച്ചിത്രനി രൂ പകന്‍ ജി. പി. രാമചന്ദ്രന്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. അബ്ദു റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ. കെ. വിനോദ് കുമാര്‍, സുധാകരന്‍ മണ്ണാര്‍ക്കാട്, സിദ്ധീഖ് മച്ചിങ്ങല്‍,എം. കെ. ഹരിദാസ്, കളത്തില്‍ ഫാറൂഖ്,നാരായണന്‍ കുട്ടി മാസ്റ്റര്‍,റാഹില ബിന്‍ത് അബ്ദു റഹീം,കെ. എം. കുട്ടി,അഡ്വ.മുഹമ്മദ് ഫായിസ്, അബൂബിന്‍ മുഹ മ്മദ് എന്നിവര്‍ പങ്കെടുത്തു.നാടക രംഗത്ത് 50 വര്‍ഷം പിന്നിട്ട കെ. പി. എസ്. പയ്യനടത്തെ ചടങ്ങില്‍ ആദരിച്ചു.