കോട്ടോപ്പാടം:വീടിനെ കുറിച്ചോര്‍ത്തുള്ള സങ്കടം തോര്‍ന്നതിന്റെ ആശ്വാസത്തിലാണ് കച്ചേരിപ്പറമ്പ് നമ്പിനകത്ത് വിജയ അമ്മ. കുണ്ട് ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ഇടപെട്ടാണ് വിജയ അമ്മയുടെ വീട് നന്നാക്കി നല്‍കിയത്.
പലപ്പോഴും ഇടിയുടെ അകമ്പടിയോടെയെത്തിയ തോരാമഴയില്‍ വിജയ അമ്മയുടെ വീട്ടില്‍ ഭീതിയാണ് കൂടുതലും തളം കെട്ടി നിന്നി രുന്നത്.ജീര്‍ണാവസ്ഥയിലായിരുന്നു വീട്.ഏത് സമയവും നിലംപൊ ത്താമെന്ന നിലയില്‍.കാറ്റിലും മഴയിലും മേല്‍ക്കൂരയുടെ ചില ഭാഗ ങ്ങള്‍ ഇടിഞ്ഞ് വീണിരുന്നു.മഴയത്ത് വീടിനകത്തിരിക്കാന്‍ പേടി യായതിനാല്‍ അയല്‍വീടുകളില്‍ ഇവര്‍ അഭയം തേടും.
55 വയസ്സുണ്ട് വിജയ അമ്മയ്ക്ക്.ഒരു മോളാണ് ഉള്ളത്.അവരെ ക ല്ല്യാണം കഴിച്ചയച്ചതോടെ വിജയ അമ്മ തനിച്ചായി.വീട്ട് വേലയ്ക്ക് പോയാണ് ജീവിക്കുന്നത്.നിത്യവൃത്തിയ്ക്ക് പോലും വലിയ കഷ്ടം പേറുമ്പോള്‍ തകര്‍ന്ന് പോകുന്ന് വീട് നന്നാക്കാന്‍ ഈ നിര്‍ധനയ്ക്ക് സാധിച്ചിരുന്നില്ല.ഇവരുടെ ജീവിത വൈഷമ്യങ്ങള്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗം അബൂബക്കര്‍ എന്ന നാണി ശ്രദ്ധയില്‍ പ്പെടുത്തിയതിനെ തുടര്‍ന്നാണ് കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ വീട് നന്നാക്കുന്ന ദൗത്യം ഏറ്റെടുത്തത്.സുമനസ്സുകളുടെ സഹായത്തോടെ നാല്‍പ്പതിനായിരം രൂപയോളം സമാഹരിച്ചു. അറ്റകുറ്റ പണിയ്ക്ക് മതിയാകാത്ത തുക കൂമഞ്ചേരിയിലെ അധ്യാ പകനായ ഷറഫു സംഭാവനയായി നല്‍കി.
വീടിന്റെ മേല്‍ക്കൂരയിലെ മരത്തിന്റെ പട്ടികകള്‍ മാറ്റി പകരം ഇരുമ്പ് കമ്പിയാക്കി ഓട് മേഞ്ഞു.വീട് വാസയോഗ്യമാക്കി നല്‍കി. ഇനി കാറ്റിനേയും മഴയേയും ഭയക്കാതെ വിജയ അമ്മയ്ക്ക് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് ജസീന അക്കര,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റഷീദ, അബൂ ബക്കര്‍ നാലകത്ത്,കൈത്താങ്ങ് കൂട്ടായ്മ ചെയര്‍മാന്‍ ആര്‍ എം ലത്തീഫ്,ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒറ്റകത്ത്,ട്രഷറര്‍ രാമചന്ദ്രന്‍ ചള്ളപ്പുറത്ത്,ഹമീദ് അമ്പാഴക്കോട്,അനീസ് ആര്യമ്പാവ്, ശറഫുദ്ധീ ന്‍ മാസ്റ്റര്‍ എ.പി ഉനൈസ്,ടി.കെ ഇപ്പു,ശരീഫ,സൗജത്ത്, പി.അബ്ബാസ്, സി.പി ഷൈജു,സി.പി സുകുമാരന്‍, സൈനുദ്ധീന്‍, സിദ്ധീഖ്, ഹനീ ഫ,മുഹമ്മദാലി പുളിയാക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.