പാലക്കാട്: നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധം വേര്‍ പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തല മുറയേയും സമൂഹത്തേയും ബാധിക്കുന്നുണ്ടെന്നും വനിതാ കമ്മീ ഷന്‍ അംഗം ഷിജി ശിവജി.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്.പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബ ന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ഷിജി ശിവജി പറ ഞ്ഞു.കുടുംബപ്രശ്നം, ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, വീടുകയറി ആക്രമണം തുടങ്ങിയ കേസുകള്‍ കമ്മിഷന്‍ പരിഗ ണിച്ചു. ആകെ 30 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ അഞ്ചെണ്ണം തീര്‍പ്പായി. നാലു കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മൂന്നെ ണ്ണം കൗണ്‍സിലിങ്ങിന് വിട്ടു. 18 കേസുകള്‍ അടുത്ത അദാലത്തി ലേക്ക് മാറ്റിവെച്ചു. കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, അഭിഭാഷകരായ സി. ഷീബ, സി. രമിക, കൗണ്‍സിലര്‍മാരായ പി. ബിന്ധ്യ, പി.എം. ഷീജ, എസ്.ഐ. കെ. ശാന്തകുമാരി, സി.പി.ഒ. ഡി. മായ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു