നഷ്ടപരിഹാരമായി 10.75 കോടി വിധിച്ചു
പാലക്കാട്: ജില്ലയിലെ കോടതികളില്‍ ആഗസ്റ്റ് 13 ന് നടത്തിയ നാഷ ണല്‍ ലോക് അദാലത്തില്‍ 635 കേസുകള്‍ തീര്‍പ്പാക്കുകയും നഷ്ടപ രിഹാരമായി 10 75 40 303 കോടി വിധിക്കുകയും ചെയ്തു. പെറ്റി കേ സുകളില്‍ നിന്ന് 64,35250 / ലഭിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി ആണ് പാലക്കാട് ജില്ലയിലെ കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിച്ചത്.വാഹന അപകട നഷ്ടപരിഹാര കേസു കളില്‍ അര്‍ഹരായ ഇരകള്‍ക്ക് 51162000 കോടി നഷ്ടപരിഹാരമായി ലഭിച്ചു.ദേശസാല്‍കൃത സ്വകാര്യബാങ്കുകള്‍ അടക്കമുള്ള വായ്പ പദ്ധതിയില്‍ 720 6500 കോടിക്കടുത്ത് തിരിച്ചടവായി ലഭിച്ചു. മജിസ് ട്രേറ്റ് കോടതികളില്‍ നടന്ന 3249 പെറ്റി കേസുകളില്‍ നിന്നായി പിഴ യിനത്തില്‍ ലഭിച്ചത് 6435250 ലക്ഷമാണ്. രാവിലെ 10 ന് ആരംഭിച്ച അദാലത്ത് വൈകിട്ട് ആറിനാണ് പൂര്‍ത്തിയായത്. ലോക് അദാല ത്തിന് ജില്ലാ ജഡ്ജി ഡോ.ബി കമാല്‍ പാഷാ ,ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വി.ജി അനുപമ എന്നിവരാണ് നേതൃത്വം നല്‍കിയത്.