കോട്ടോപ്പാടം: പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേ തൃത്വത്തില്‍ സജ്ജമാക്കുന്ന ഉബൈദ് ചങ്ങലീരി രക്ത ദാന സേന യുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രകതം ദാനം ചെയ്യാന്‍ സന്നദ്ധരായ യുവാക്കളുടെ ലിസ്റ്റ് തയ്യാറാക്കി ഗ്രൂപ്പ് നിര്‍ണയം നടത്തിയും ഡൊ ണേഷന്‍ സ്വീകരിച്ചും ആവശ്യക്കാരായ രോഗികളെ സഹായിക്കു ന്നതാണ് പദ്ധതി.ഉബൈദ് ചങ്ങലീരിയുടെ പന്ത്രണ്ടാമത് അനുസ്മര ണത്തിന്റെ ഭാഗമായി നടത്തുന്ന രക്തദാന സേനയുടെ പ്രവര്‍ത്ത നം സെപ്തംബര്‍ ഒന്നിന് ആരംഭിക്കും.രക്തദാന സേനയുടെ രജി സ്ട്രേഷന്‍ ഉദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസി ഡണ്ട് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് ജനറല്‍ സെക്ര ട്ടറി എ കെ കുഞ്ഞയമു, മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് പുറ്റാ ണിക്കാട് , ഫസലു കണ്ടമഗലം, ഉനൈസ് കൊമ്പം, മുനീര്‍ പടുവില്‍, ഖാദര്‍ പടുവില്‍, അസീസ് സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!