കോട്ടോപ്പാടം : പഞ്ചായത്തിലെ കാപ്പുപറമ്പ് അമ്പലപ്പാറയില്‍ പ്രവ ര്‍ത്തിക്കുന്ന ബി ഗ്രീന്‍ ഓര്‍ഗാനിക് പ്രൊഡക്ട്‌സ് എന്ന ഫാക്ടറി അട ച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാര്‍ പുഴ സംരക്ഷണ സമി തി രംഗത്ത്.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.പി,എംഎല്‍എ,ജില്ലാ കളക്ടര്‍,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നി വര്‍ക്ക് സമിതി പരാതി നല്‍കി.
ഫാക്ടറിയില്‍ നിന്നും മാലിന്യം വെള്ളിയാര്‍ പുഴയിലേക്ക് ഒഴുക്കി വിട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വെള്ളിയാറിലേ ക്ക് ചേരുന്ന ചോലയിലൂടെയാണ് മാലിനജലമുള്‍പ്പടെ ഒഴുക്കിയിരു ന്നത്.കുളിക്കാനെത്തിയ പ്രദേശവാസികള്‍ പുഴയിലേക്ക് ചേരുന്ന നീര്‍ചാലില്‍ വെള്ളത്തിന് ദുര്‍ഗന്ധവും ഒരുതരം പതയും കണ്ടതി നെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫാക്ടറിയുടെ കുഴിയി ല്‍ നിന്നും ദ്രാവക രൂപത്തില്‍ ചോലയിലേക്ക് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്.കോട്ടോപ്പാടം,അലനല്ലൂര്‍,മേലാറ്റൂര്‍ തൂടങ്ങിയ നിരവധി പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതികള്‍ വെള്ളിയാര്‍ പുഴയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കാനും അലക്കാനും മറ്റും ആശ്രയിക്കുന്ന പുഴ മലിനമാക്കു ന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ നേതൃത്വ ത്തില്‍ ജനപ്രതിനിധി സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും താത്കാലികമായി ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നിര്‍ ദേശം നല്‍കുകയുമായിരുന്നു.
നിലവില്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല.ഇതിനിടെയാണ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് വെള്ളിയാര്‍ പുഴ സംരക്ഷണ സമി തി രംഗത്തെത്തിയിരിക്കുന്നത്.വനത്തിലൂടെ വഴിവെട്ടി കല്ലുംകട്ട യും പാകി സൈലന്റ് വാലി സംരക്ഷിത വനമേഖലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലേക്ക് രാത്രികാലങ്ങളില്‍ അമിത വേഗതയില്‍ വരുന്ന വാഹനങ്ങളുടെ ശബ്ദവും വെളിച്ചവും കാരണം വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങാന്‍ കാരണമാകു ന്നതായും പരാതിയില്‍ പറയുന്നു.മണ്ണാര്‍ക്കാട് ഡിഎഫ്ഒ,മണ്ണാ ര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ക്കും അടുത്ത ദിവസം പരാതി നല്‍കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.ചെയര്‍മാന്‍ നൂറുല്‍സലാം,കണ്‍വീനര്‍ ഒ.ആയിഷ ,സിജാദ് അമ്പലപ്പാറ,സി.വീരാന്‍കുട്ടി,സുധീര്‍ കാപ്പുപറമ്പ്,ഒപി ജബീര്‍,കെടി നജീബ്,ടി സാദിഖ്,ഒ.പി അന്‍വര്‍,വിടി ബാബു,ഷാ നിര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്.