മണ്ണാര്‍ക്കാട്:എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കുന്ന ഫ്‌ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി പ്ലസ് ടു പൂര്‍ത്തി യാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി അഭിരുചി പരീക്ഷ നടത്തി. വിദ്യാ ര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ച് യോജിച്ച പഠനമേഖലയും തൊ ഴില്‍ പരിശീലനവും തെരഞ്ഞെടുക്കാന്‍ ഉപകരിക്കുന്ന അഭിരുചി പരീക്ഷയില്‍ തെരഞ്ഞെടുത്ത അമ്പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെ ടുത്തു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി എച്ച്.എസ്.എസ്, എം.ഇ. എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്, നെല്ലിപ്പുഴ ദാറുന്നജാത്ത് എച്ച് .എസ്.എസ് എന്നീ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളില്‍ എന്‍സ്‌കൂള്‍ ലേണി ങിന്റെ സഹകരണത്തോടെ നടത്തിയ അഭിരുചി പരീക്ഷക്ക് ഫ്‌ലെ യിം കോര്‍ ഗ്രൂപ്പ് അംഗങ്ങളായ ഹമീദ് കൊമ്പത്ത്, സലീം നാലക ത്ത്,മുഹമ്മദലി മിഷ്‌കാത്തി, ഡോ.ടി.സൈനുല്‍ ആബിദ്,പി. സി.എം.ഹബീബ്,ഷമീര്‍ മണലടി,പരിശീലകരായ ടി.ബിനീഷ്, പി.സി.നൗഫല്‍,പ്രീതി,റോഷ്‌നി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!