പാലക്കാട്: സ്വാതന്ത്രത്തിന്റെ 75-)0 വാർഷികഘോഷം ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജ് സമുചിതമായി ആഘോഷി ക്കു വാൻ തീരുമാനിച്ചതായി കോളേജ് പ്രിൻസിപ്പാൾ പ്രാഫസർ ആർ. മനോജ് കുമാർ അറിയിച്ചു.

ആഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് ചെമ്പൈ സംഗീത കോ ളേജിലെയും, തൃപ്പൂണിത്തറ ആർ എൽ വി കോളേജിലെയും എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥികൾ ചേർന്ന് കോളേജിൽ ഫ്രീഡം വാൾ നിർമിച്ചു.

ആഗസ്റ്റ് പതിനഞ്ചാം തിയതി രാവിലെ പതാക ഉയർത്തും.തുടർന്ന് ആഘോഷ സമ്മേളനത്തിന് പ്രിൻസിപ്പൽ പ്രൊഫസർ ആർ മനോജ് കുമാർ സ്വാഗതമാശംസിക്കും.നൃത്താവിഷ്കാരത്തിലൂടെ വിദ്യാർഥി കൾ കലാഹൃദയങ്ങളെ സ്വാഗതം ചെയ്യും. മുഖ്യാതിഥിയായി മണ്ണൂർ രാജകുമാരൻ ഉണ്ണി പങ്കെടുക്കും. പിടിഎ.വൈസ് പ്രസിഡന്റ് പി രാമചന്ദ്രൻ ആശംസകൾ നേരും.അനന്തരം സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും മഹത്ത്വവും വ്യക്തമാക്കുന്ന കലാപരിപാടികൾ നടക്കും. ഗാനാർച്ചനക്കുശേഷം സ്വാതന്ത്ര്യത്തിന്റെ ആനന്ദവും അഭിമാനവും കലാകേരളത്തിന്റെ അഭിമാനമായ ഓട്ടൻതുള്ള ലിലൂടെ അവതരിപ്പിക്കും.ജനനിയും ജന്മഭൂമിയും സ്വർഗത്തേക്കാൾ മഹത്തരമെന്നു സമർഥിക്കുന്ന സന്ദേശം ഗാനഭാവാവിഷ്കാര ത്തി ലൂടെ നടത്തുമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!