പെരിന്തല്‍മണ്ണ: കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ വകു പ്പിന് കീഴിലുള്ള രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എ ഡ്യൂക്കേഷന്‍ എല്‍പി//യുപി അറബിക് അദ്ധ്യാപകനാവാനുള്ള ഡി.എല്‍.എഡ് അറബിക് കോഴ്‌സിന് അപേക്ഷിക്കാം.അടിസ്ഥാന യോഗ്യത പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്കോടെയുള്ള വിജയം. പ്ലസ്ടു തലത്തില്‍ അറബിക് രണ്ടാം ഭാഷയായോ ഐച്ഛിക വിഷയമായോ പ്ലസ്ടു വിജയം/അഫ്‌സല്‍-അല്‍-ഉലമ പ്രിലിമിനറി പരീക്ഷ വിജയം/ പ്രീഡിഗ്രി അറബിക് പരീക്ഷാ വിജയം/ഓറിയന്റല്‍ സ്‌കൂളില്‍ നിന്നോ അകാഡമിക് സ്‌കൂളില്‍ നിന്നോ അറബിക് പഠിച്ച് എസ്എ സ്എല്‍സി പരീക്ഷാ വിജയവും കൂടെ പ്ലസ്ടു പരീക്ഷ വിജയവും/ പ്ലസ്ടുവും അറബിക് അദ്ധ്യാപക പരീക്ഷ വിജയവും/ബി.എ അറബി ക്/ എം.എ അറബിക് എന്നീ യോഗ്യത ഉള്ളവരെ പരിഗണിക്കും. പ്രാ യപരിധി 17 മുതല്‍ 35 വരെ. ഉയര്‍ന്ന പ്രായ പരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്ക സമു ദായക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് ലഭിക്കും.താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് .16 ന് മുമ്പ് പ്രിന്‍സിപ്പാള്‍,പെര്‍ഫെക്റ്റ് ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്,പൂപ്പലം, പെരിന്തല്‍മണ്ണ എന്ന വിലാസത്തില്‍ ബന്ധ പ്പെടുക.ഫോണ്‍: 04933 229027, 9446549027,7356368896

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!