മണ്ണാര്‍ക്കാട്: കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയു ടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍സെക്കന്ററി തുല്യത ഒന്നാം വര്‍ഷം (ആറാം ബാച്ച്), രണ്ടാം വര്‍ഷം (അഞ്ചാം ബാച്ച്) പൊതുപ രീക്ഷ ഓഗസ്റ്റ് 13 മുതല്‍ ആരംഭിക്കും.ഓഗസ്റ്റ് 17 മുതല്‍ നിശ്ചയിച്ചി രുന്ന പത്താംതരം തുല്യത പരീക്ഷ സെപ്തംബര്‍ 12 ലേക്ക് മാറ്റിവെ ച്ചിട്ടുണ്ട്. പത്താംതരം തുല്യത പരീക്ഷ 19 സ്‌കൂളുകളിലും, ഹയര്‍ സെക്കന്ററി തുല്യത പരീക്ഷ 13 സ്‌കൂളുകളിലുമായാണ് നടക്കു ന്നത്. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് വിഷയങ്ങളില്‍ നിന്നായിഒന്ന്, രണ്ട് വര്‍ഷങ്ങളിലായി ആകെ 2049 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒന്നാവര്‍ഷം 1041 പേരും, രണ്ടാവര്‍ഷം 1008 പേരും ഉള്‍പ്പെടുന്നു.1464 പേര്‍ സ്ത്രീ കളും,585 പുരുഷന്‍മാരുമാണ്.
പത്താംതരം തുല്യതയ്ക്ക് 1147 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇതി ല്‍ 528 സ്ത്രീകളും, 619 പുരുഷന്‍മാരും ഉള്‍പ്പെടുന്നു. പത്താംതരം തുല്യത പരീക്ഷ എഴുതുന്ന വടവന്നൂര്‍ സ്വദേശിനി 71 കാരി സത്യ ഭാമയാണ് ജില്ലയില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവ്. ഹയര്‍സെക്ക ന്ററി വിഭാഗത്തില്‍ രണ്ടാംവര്‍ഷം പരീക്ഷ എഴുതുന്ന പിരായിരി ഗ്രാമപഞ്ചായത്ത് കല്ലേക്കാട് സ്വദേശിനി 68 കാരി പി.എം. മൈമൂന യാണ് പ്രായം കൂടിയ പഠിതാവ്. വിവിധ കേന്ദ്രങ്ങളിലായി പഞ്ചായ ത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 31 ജനപ്രതിനിധികള്‍ തുല്യത പരീക്ഷ എഴുതുന്നുണ്ട്.പരീക്ഷാനടത്തിപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗ മായി പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ പ്രിസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്നു. പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തി. പരീക്ഷാകേന്ദ്രങ്ങളില്‍ എത്തുന്ന മുതിര്‍ന്ന പഠിതാക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ധാരണയായി.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.സി. നീതു, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറ ക്ടര്‍ പി.വി. മനോജ്കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കു ട്ടി, ജില്ലാ സാക്ഷരതാമിഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാ സ്റ്റ്യന്‍, അസി. കോര്‍ഡിനേറ്റര്‍ പി.വി. പാര്‍വ്വതി, സാക്ഷരതാസമിതി അംഗങ്ങളായ ഒ. വിജയന്‍ മാസ്റ്റര്‍, ഡോ. പി.സി. ഏലിയാമ്മ എന്നിവ ര്‍ സംസാരിച്ചു. ഓഗസ്റ്റ് 13 ന് ആരംഭിക്കുന്ന ഹയര്‍സെക്കന്ററി തു ല്യത പരീക്ഷ 20 നും, സെപ്തംബര്‍ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷ 23 നും അവസാനിക്കുമെന്നും ജില്ലാ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.