കോട്ടോപ്പാടം: സ്‌കൂളിലെ ആയിരത്തി മുന്നൂറ് വിദ്യാര്‍ത്ഥികള്‍ ക്കും സ്വന്തം പേരില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുറന്ന് കോട്ടോ പ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂള്‍ സമ്പൂര്‍ണ്ണ ബാങ്കിങ് വിദ്യാ ലയമെന്ന പദവി കൈവരിച്ചു.ഫെഡറല്‍ ബാങ്ക് മണ്ണാര്‍ക്കാട് ശാഖയു ടെയും കുണ്ട്‌ലക്കാട് സൗപര്‍ണിക കൂട്ടായ്മയുടെയും സഹകരണ ത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിനും ബാങ്കിങ് സേവനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വിവിധ സ്‌കോളര്‍ഷിപ്പുകളും മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങളും സ്വന്തം അക്കൗണ്ടുകളില്‍ ലഭ്യമാക്കുന്നതിന് ഉപകരിക്കുന്ന സമ്പൂര്‍ണ്ണ ബാങ്കിങ് സ്‌കൂള്‍ പദ്ധതിയുടെ പ്രഖ്യാപനം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബുഷ്റ നിര്‍വ്വ ഹിച്ചു.ഫെഡറല്‍ ബാങ്ക് ശാഖാ മാനേജര്‍ ബി. രമ്യ പദ്ധതി വിശദീക രണം നടത്തി.പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി അധ്യ ക്ഷനായി.മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,വാര്‍ഡ് മെമ്പര്‍ കെ.ടി. അബ്ദുല്ല ,സൗപര്‍ണിക കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദലി പറമ്പത്ത്, സെക്രട്ടറി പി.എം.മുസ്തഫ,പ്രധാനാധ്യാപകന്‍ ശ്രീധരന്‍ പേരേഴി,ഹമീദ് കൊമ്പത്ത്,പി.എം.മുസ്തഫ,ജോണ്‍ റിച്ചാ ര്‍ഡ്,റഷീദ് കൊടക്കാട്, കൂട്ടായ്മ പ്രതിനിധികളായ എന്‍.പി. കാസിം, സി.കൃഷ്ണന്‍കുട്ടി,ഗോപി പാറക്കോട്ടില്‍, എന്‍.പി.നാഷാദ്, പി.പി. നാസര്‍,നിഷാദ്, ഷിഹാബ്,സി.ഇബ്രാഹിം, സി.സുധീഷ്, പി.ചാമി, കെ.റസാഖ്,സ്‌കൂള്‍ ലീഡര്‍ ഒ.മുഹമ്മദ് അസ്ലം സംസാരിച്ചു.