പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌ക രണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിന് ഹരി തകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി കെല്‍ട്രോ ണിന്റെ സഹായത്തോടെ തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ സംവിധാനമാണ് ഹരിതമിത്രം ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മൊബൈല്‍ ആപ്ലിക്കേഷനും ഔദ്യോഗിക ഉപഭോക്താക്കള്‍ക്കുള്ള വെബ്പോര്‍ട്ടലുമാണ് ഹരിതമിത്രം ആപ്ലിക്കേഷന്റെ പ്രധാന ഘടകങ്ങള്‍. ആപ്ലിക്കേഷനില്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കും വാതില്‍പ്പടി സേവനങ്ങളുമായി ബന്ധപ്പെട്ട ഗ്രീന്‍ ടെക്നീഷന്‍ ആപ്പ്, ഉപഭോക്താവിന്റെ സേവന വിവരങ്ങള്‍, പരാതി, നിലവിലെ പേയ്മെന്റ് തുടങ്ങിയ അനുബന്ധ വിവരങ്ങളടങ്ങിയ കസ്റ്റമര്‍ ആപ്പ്, ശേഖരിച്ച മാലിന്യത്തിന്റെ അളവ്, തരം തിരിച്ച മാലിന്യ ത്തിന്റെ അളവ്, മാലിന്യത്തിന്റെ വില്‍പന വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് എം.സി.എഫ്-ആര്‍.ആര്‍.എഫ് ആപ്പ്, തരംതിരിച്ച് ശേഖരിച്ച മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ വില്‍പന വിവരങ്ങളടങ്ങിയ ക്ലീന്‍ കേരള കമ്പനി ആപ്പ് എന്നിവ ഉള്‍പ്പെടുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും നിലവി ലെ ന്യൂനതകളും പ്രശ്നങ്ങളും കണ്ടെത്തുന്നതിനും അവ പരിഹരി ക്കുന്നതിനും ആപ്ലിക്കേഷന്‍ സഹായകരമാവും. തദ്ദേശസ്വയംഭരണ സ്ഥാപനം മുതല്‍ സംസ്ഥാനതലം വരെ മാലിന്യ സംസ്‌കരണ സേവ നങ്ങള്‍ ഏകീകരിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും സാ ധിക്കുമെന്നുള്ളതാണ് ആപ്ലിക്കേഷന്റെ പ്രധാന സവിശേഷത. മാത്രമല്ല പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനും പൊ തുസ്ഥലങ്ങളിലെ മാലിന്യനിക്ഷേപമടക്കമുള്ളവ തദ്ദേശസ്ഥാപ നങ്ങളെ യഥാസമയം അറിയിക്കുന്നതിനും പരിഹാരം കാണുന്ന തിനും മൊബൈല്‍ ആഅപ്ലിക്കേഷന്‍ വഴി സാധിക്കും. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനങ്ങള്‍, ഗുണ ഭോക്താക്കള്‍ ആവശ്യപ്പെട്ട പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതു മായി ബന്ധപ്പെട്ട ന്യൂനതകളും പ്രശ്നങ്ങളും ഉദ്യോഗസ്ഥര്‍ക്കും ജന പ്രതിനിധികള്‍ക്കും പരിശോധിക്കുന്നതിനും അനുയോജ്യമായ ഇടപെടല്‍ നടത്തുന്നതിനും ഹരിതമിത്രം ആപ്ലിക്കേഷനിലൂടെ സാധിക്കും.

ജില്ലയില്‍ 11 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും സിസ്റ്റം നടപ്പാക്കും

പാലക്കാട് ജില്ലയില്‍ ആദ്യഘട്ടത്തില്‍ 11 ഗ്രാമപഞ്ചായത്തിലും അഞ്ച് നഗരസഭകളിലുമാണ് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. അകത്തേത്തറ, നല്ലേപി ള്ളി, പെരുവെമ്പ്, പെരുമാട്ടി, പല്ലശന, പുതുപരിയാരം, കൊടുമ്പ്, മുണ്ടൂര്‍, മുതുതല, കാരാകുറിശ്ശി, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തു കളിലും മണ്ണാര്‍ക്കാട്, ഷൊര്‍ണൂര്‍, പാലക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേ രി നഗരസഭകളിലുമാണ് സിസ്റ്റം നടപ്പിലാക്കുന്നത്. തദ്ദേശസ്വയംഭ രണ സ്ഥാപനതലത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട ത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പദ്ധതി സംബന്ധിച്ച് ബഹുജന വിദ്യാഭ്യാസ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളും വിവര ശേഖര ണവും നടപ്പിലാക്കും. പൊതുജന പങ്കാളിത്തത്തോടെയാവും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലത്തില്‍ സംഘടിപ്പിക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!