പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ യുവതിയെ കൊലപ്പെടു ത്തിയ സംഭവം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആ വര്‍ത്തിക്കാതിരിക്കാന്‍ വ്യക്തി ബന്ധങ്ങളിലെ പകയ്ക്കും പ്രതികാ രത്തിനും എതിരെ സാമൂഹിക ബോധവല്‍ക്കരണം നടത്തുമെന്നും സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍ പ്പിക്കാന്‍ യുവജന കമ്മിഷന്‍ ജില്ലാ പോലീസ് മേധാവിയോട് ആവ ശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ ത്തണം. വ്യക്തികളെയും അവരുടെ സ്വാതന്ത്ര്യത്തെയും അഭിപ്രായ ത്തെയും അംഗീകരിക്കാനാവാത്ത സ്വഭാവരൂപീകരണമാണ് ഇത്തര ത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് എത്തിക്കുന്നത്. ആരോഗ്യകരമാ യ ബന്ധങ്ങള്‍ വ്യക്തികള്‍ക്കിടയില്‍ വളര്‍ത്താന്‍ യുവതലമുറക്കിട യില്‍ ബോധവത്ക്കരണം വ്യാപിപ്പിക്കുമെന്നും കമ്മിഷന്‍ അറിയി ച്ചു.