അലനല്ലൂർ: വഴങ്ങല്ലിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവെച്ച് മുസ്ലിം ലീഗിലേക്ക് എത്തിയവർക്ക് സ്വീകരണം നൽ കി. വഴങ്ങല്ലി യൂണിറ്റ് മുസ്ലിം ലീഗ് കമ്മിറ്റി ഒരുക്കിയ സ്വീകരണ ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എൻ.ഷംസു ദ്ദീൻ എം.എൽ.എ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. സ്വീകരണ പരിപാടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ മമ്മു അധ്യക്ഷനാ യി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായൻ മുഖ്യപ്രഭാ ഷണം നിർവഹിച്ചു. മേഖലാ പ്രസിഡൻ്റ് ബഷീർ തെക്കൻ, ജനറൽ സെക്രട്ടറി ഉസ്മാൻ കൂരിക്കാടൻ, അബ്ദു, യൂസഫ്, മാനു, വാപ്പു തച്ചം മ്പറ്റ, ഹസ്സൻ, റിയാസ്, ടി.കെ നിസാം, ഉസ്ഫര് എന്നിവർ സംസാരിച്ചു. റംഷീക്ക് സ്വാഗതവും കരീം നന്ദിയും പറഞ്ഞു.