അഗളി: അട്ടപ്പാടിയിലെ ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ ‘ തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപ കരണത്തിന്റെ ശബ്ദം) പദ്ധതിയുമായി അട്ടപ്പാടി എം.ആര്‍. എസി ലെ വിദ്യാര്‍ത്ഥികള്‍. ഗോത്ര സംസ്‌കാരത്തെ അടുത്തറിയാനും തനത് കലാരൂപം, കൃഷി, ഭക്ഷണ രീതി, പാരമ്പര്യ ചികിത്സ തുടങ്ങി യവയില്‍ പഠനം നടത്തി അട്ടപ്പാടിലെ ഗോത്ര സംസ്‌ക്കാരത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനും പുറംലോകത്തെ അറിയിക്കുക യും ലക്ഷ്യമിട്ടാണ് ജില്ലാ കലക്ടറുടെ ആശയത്തില്‍ എം.ആര്‍.എസി ലെ വിദ്യാര്‍ത്ഥികളുടെ പാഠ്യേതര പ്രവര്‍ത്തനമായി പദ്ധതി നടപ്പാ ക്കുന്നത്.എം.ആര്‍.എസിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഊരു കളില്‍ നേരിട്ടെത്തി ഇരുള, കുറുംമ്പ, മുഡുക തുടങ്ങിയ അടപ്പാടി യിലെ മൂന്ന് ഗോത്ര വിഭാഗങ്ങളുടെ സംസ്‌കാരത്തെ സംബന്ധിക്കു ന്ന വിവരങ്ങള്‍ ശേഖരിക്കുകയും പഠനം നടത്തുകയും പ്രചരിപ്പിക്കു കയുമാണ് ലക്ഷ്യം. അതിനായി പ്രത്യേകം വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തോടനുബദ്ധിച്ച് മുക്കാലി എം.ആര്‍.എസില്‍ നടന്ന തവിലോസെ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍ മയി ജോഷി നിര്‍വഹിച്ചു. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ധര്‍മ്മല ശ്രീ, ഐ.ടി.ഡി.പി. പ്രൊജക്റ്റ് ഓഫീസര്‍ സുരേഷ് കുമാര്‍, ജനപ്രതിനി ധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.