കോട്ടോപ്പാടം: സമയബന്ധിതമായി അറ്റകുറ്റ പണികള്‍ നടത്താ ത്തത് മൂലം വ്യാപകമായി രൂപപ്പെട്ട റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങളുടെ ജീവന്‍ പൊലിഞ്ഞിട്ട് പോലും സംസ്ഥാന സര്‍ ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി കുഴികളില്‍ വാഴ നട്ടു സമരം ചെയ്തു. കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃ ത്വത്തില്‍ കുമരംപുത്തൂര്‍ – അലനല്ലൂര്‍ റോഡില്‍ മേലെ അരിയൂ രിലെ കുഴിയില്‍ വാഴനട്ടുപ്രതിഷേധിച്ചു.യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ മാനു, ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞയമു, എം.എസ്. എഫ് മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് പുറ്റാ നിക്കാട്, ഫസലു കണ്ടമഗലം, ഉനൈസ് കൊമ്പം, മുനീര്‍ പടുവില്‍, ഖാദര്‍ പടുവില്‍, ഹുസൈന്‍ എം.കെ, അസീസ് കച്ചേരിപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.