അഗളി: അട്ടപ്പാടിയില്‍ സഹോദരന്റെ അടിയേറ്റ് ആദിവാസി യുവാവ് മരിച്ചു.പുതൂര്‍ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകന്‍ മരുതന്‍ (47) ആണ് മരിച്ചത്.സഹോദരന്‍ പഴനിയെ പൊലീസ് തിരയുന്നു.
അമ്മയുടെ പേരിലുള്ള സ്ഥലത്തെ ഇളനീര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.ഇന്നലെ രാത്രി ഏഴ് മണിയോടെ ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ കൊണ്ടു ള്ള അടിയേല്‍ക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ മരുതനെ കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപ ത്രിയില്‍ എത്തിച്ചു.പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരിച്ചത്.മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.