അഗളി: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ കൊ ല്ലപ്പെട്ടു.കാവുണ്ടിക്കല്‍ പ്ലാമരത്ത് ശിവരാമന്റെ ഭാര്യ മല്ലീശ്വരി (45) യെ ആണ് കാട്ടാന ചവിട്ടിക്കൊന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോ ടെയായിരുന്നു സംഭവം.പശുക്കളുടെ കരച്ചില്‍ കേട്ട് ശിവരാമനും മല്ലീശ്വരയും പുറത്തിറങ്ങിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമ ണമുണ്ടായത്.ശിവരാമന്‍ പശുക്കളുടെ അടുത്തേക്ക് പോയതും മുറ്റ ത്ത് നിന്നിരുന്ന മല്ലീശ്വരിയുടെ അടുത്തേക്ക് കാട്ടാന പാഞ്ഞടുക്കു കയായിരുന്നു.ആന ഓടിയടുക്കുന്നത് കണ്ട് ശിവരാമന്‍ വീടിനുള്ളി ലേക്ക് ഓടികയറാന്‍ മല്ലീശ്വരിയോട് പറഞ്ഞെങ്കിലും കഴിഞ്ഞില്ല. ശിവരാമന് നേരെ ആന തിരിഞ്ഞപ്പോള്‍ സമീപത്തെ സഹോദര ന്റെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.തിരിച്ചു വന്ന ആന മല്ലീശ്വരിയുടെ മൃതദേഹത്തിനരുകില്‍ ആന നിലയുറ പ്പിക്കുകകയായിരുന്നു.ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബഹളം കൂട്ടിയാണ് ആനയെ തുരത്തിയത്.സംഭവത്തില്‍ പ്രതിഷേധിച്ച് നാ ട്ടുകാര്‍ റോഡ് ഉപരോധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!