എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ സെമിനാറും അന്തരീക്ഷം അണുവിമുക്തമാ ക്കുന്നതിനായി അപരാജിത ധൂപ ചൂർണ വിതരണവും നടന്നു. പരി പാടി അലനല്ലൂർ ഗവ. ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ. ജോഷ്‌ന ഷിഹാബ്‌ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ റസാഖ്‌ മംഗലത്ത്‌ അദ്ധ്യക്ഷത വഹിച്ചു.അലനല്ലൂർ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ അലി മഠത്തൊടി മുഖ്യാതിഥിയായി. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റഹ്മത്ത്‌ മഠത്തൊ ടി, മുൻ പഞ്ചായത്തംഗം സി മുഹമ്മദാലി പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ ഫാർമ്മസിസ്റ്റ്‌ കെ.ആർ വർണ്ണ എം.പി.ടി.എ വൈസ്‌ പ്രസിഡന്റ്‌ പി ഫെമിന അധ്യാപകരായ അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്‌, ടി. ഹബീബ, എം.പി മിനീഷ ,പി രവിശങ്കർ, എ.പി ആസിം ബിൻ ഉസ്മാൻ, ഐ.ബേബി സൽവ, കെ.പി ഫായിഖ്‌ റോഷൻ, എൻ ഷാഹിദ്‌ സഫർ,മാഷിദ സ്‌കൂൾ ലീഡർ ഹാത്തിം ഹംദാൻ എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!