എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ ശ്രദ്ധേയമായി. വിദ്യാർഥികളിൽ പൊതു തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച് അവബോധം സൃ ഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ച ത്.
സ്കൂളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം 2022 ജൂലായ് 18 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് അലനല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും അലനല്ലൂർ എ.എം.എൽ.പി സ്കൂൾ പ്രധാനാധ്യപകനുമായ കെ.എ സുദർശനകുമാർ പുറപ്പെടുവിച്ചു. ചീഫ് ഇലക്ഷൻ ഓഫീസറായി പ്രധാനാധ്യാപകനെ നിയോഗിക്കുകയും പോളിങ് ഓഫീസർ, അസി. പോളിങ് ഓഫീസർ, പോലീസ് എന്നീ ചുമതലകൾ വിദ്യാർഥിക ൾക്കും നൽകി. സ്‌കൂൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 8 പേർ വിവിധ ചിഹ്നങ്ങളിൽ മത്സരിച്ചു.പത്രികാ സമർപ്പണം, ചിഹ്നം അനുവദിക്ക ൽ, പ്രചാരണം, നിശ്ശബ്ദ പ്രചാരണം തുടങ്ങിയ ക്രമങ്ങൾ പാലിച്ചായി രുന്നു തിരഞ്ഞെടുപ്പ്. പോസ്റ്റൽ വോട്ടിനുള്ള സൗകര്യവും ഒരുക്കി. സോഫ്റ്റ്‌വെയർ സംവിധാനത്തിൽ വോട്ടിങ് മെഷീൻ സജ്ജീകരി ച്ചും വോട്ടർ ഐഡിയായി സ്‌കൂൾ ഐ.ഡി ടാഗ് ഉപയോഗപ്പെടു ത്തിയുമാണ് വോട്ടെടുപ്പ് നടത്തിയത്.
തിരഞ്ഞെടുപ്പിൽ 86% പോ ളിംഗ് രേഖപ്പെടുത്തി, സ്കൂൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് 58 വോട്ടുകൾ നേടി എൻ ഹാത്തിം ഹംദാനും ആഭ്യ ന്തര മന്ത്രിയായി എൻ അഷ്‌മി ലിനേയും വിദ്യാഭ്യാസ മന്ത്രിയായി പി.പി നിഹ നസ്‌റിനെയും കൃ ഷിവകുപ്പ് മന്ത്രിയായി എൻ നിമ യേയും ആരോഗ്യമന്ത്രിയായി വി ഹിമ ഫാത്തിമയേയും കായിക മന്ത്രിയായി കെ മുഹമ്മദ് റംസാനെ യും തിരഞ്ഞെടുത്തു.സ്കൂൾ അസംബ്ലിയിൽ വെച്ച് സത്യവാചകം പ്രധാനാധ്യാപകൻ ചൊല്ലി കൊടുക്കുകയും വിജയികൾ അതേറ്റ് ചെല്ലുകയും ചെയ്തു. സ്കൂൾ പാർലമെന്റിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടവരുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പായസം വിതരണം ചെ യ്‌തു.