മണ്ണാര്‍ക്കാട്: എം.എസ്.എഫ് കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികളെ അനുമോ ദിച്ചു. പത്തുവര്‍ഷക്കാലം നിയമസഭാ സാമാജികന്‍,വികലാംഗ ക്ഷേ മ കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍,ഗ്രാമപഞ്ചായത്ത് അസോ സിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി സാമൂഹിക സാംസ്‌കാരിക വി ദ്യാഭ്യാസ മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച കല്ലടി മുഹമ്മദിന്റെ നാമോദയത്തില്‍ നല്‍കുന്ന നാലാമത് മെമ്മോറിയ ല്‍ അവാര്‍ഡ് ആണ് വിതരണം ചെയ്തത്. അനുമോദന ചടങ്ങ് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് റാഷിഖ് കൊങ്ങത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സന്‍, മുസ് ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹമീദ് കൊമ്പത്ത്, കെ.ടി അബ്ദുല്ല, ജില്ല എം എസ് എഫ് പ്രസിഡന്റ് ഹംസ കെ.യു, യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷ മറിയം, മണ്ഡലം എം എസ് എഫ് പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം,യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പടുവില്‍ മാനു, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ സൈനുദ്ദീന്‍ താളിയില്‍, റഫീഖ്, ശറഫുദ്ധീന്‍, ഷൗക്കത്ത്, ഉനൈസ്, ഷബീബ് സി.ടി, ബിലാല്‍, വഹാബ് എന്നിവര്‍ സംബന്ധിച്ചു. എം എസ് എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ സ്വാഗ തവും ട്രഷറര്‍ ബസിത്ത് നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!