അഗളി: ഏത് സാധാരണ മനുഷ്യന്റേയും ഒപ്പം നില്‍ക്കുന്നതാണ് കല എന്ന് ലോകത്തോട് വിളിച്ചു പറയുന്നതാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ച ദേശീയപുരസ്‌കാരമെന്ന് സാഹിത്യകാരന്‍ കെപിഎസ് പയ്യ നെടം.സേവ് പയ്യനെടം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഞ്ചിയമ്മ യ്ക്ക് നല്‍കിയ ആദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
സാംസ്‌കാരിക രംഗത്ത് വലിയ സന്ദേശമാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ച പുരസ്‌കാരം.ജന്മം കൊണ്ട് സുകൃതം നേടിയവരുടേയും ഏതെങ്കി ലും വിഷയത്തില്‍പ്പെട്ട ആളുകളുടെയോ ആണ് കലയെന്നത് മിഥ്യാ ധാരണയാണ്.കലയെ സവര്‍ണ കണ്ണ് കൊണ്ട് കാണുന്നവരുമുണ്ട്. ഏത് സാധാരണക്കാരനും തന്റെ പ്രതിഭാ വിലാസം കൊണ്ട് കലാ രംഗത്ത് ഉയര്‍ന്ന് വരാന്‍ കഴിയും.യഥാര്‍ത്ഥത്തില്‍ കലയുണ്ടാകു ന്നത് സാധാരണ മനുഷ്യര്‍ക്കിടയിലാണ്.
ജീവിതത്തെ കൂടുതല്‍ ആഹ്ലാദകരമാക്കാന്‍ വേണ്ടിയാണ് ഗോത്ര വര്‍ഗ മനുഷ്യര്‍ ആടിയതും പാടിയതുമെല്ലാം.പണത്തിനോ പ്രശസ്തി ക്കോ വേണ്ടിയല്ല മറിച്ച് കല ജീവിതത്തിന് ആവശ്യമാണെന്ന ബോ ധ്യമുള്ളവരായിരുന്നു അവര്‍. ആ ഗോത്രവര്‍ഗ സംഗീത പാരമ്പര്യ ത്തിന്റെ പിന്തുടര്‍ച്ചക്കാരിയാണ് നഞ്ചിയമ്മയെന്നും കെപിഎസ് കൂട്ടിച്ചേര്‍ത്തു. സേവ് പയ്യനെടം കൂട്ടായ്മയുടെ ഉപഹാരവും കൈമാ റി.ചെയര്‍മാന്‍ രാധാകൃഷ്ണന്‍,സെക്രട്ടറി എംകെ റാഫി,ഷൗക്കത്ത് സലീം,റഷീദ് എന്നിവര്‍ സംബന്ധിച്ചു.