കല്ലടിക്കോട്: കരിമ്പയിലെ ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെ ണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേരെ കൂടി കല്ലടിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.പനയമ്പാടം അങ്ങാടിക്കാട് സ്വദേശി കളായ എ.എ ഷമീര്‍,അക്ബറലി,എ.എ ഷമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.ഇതോടെ ആക്ര മണ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
അഞ്ച് വിദ്യാര്‍ത്ഥികളാണ് മര്‍ദനമേറ്റതായി പരാതി നല്‍കിയ ത്.സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും കല്ലടിക്കോട് പൊലീസിനോടും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
വെള്ളിയാഴ്ച വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷം ബസ് സ്റ്റോപ്പില്‍ നില്‍ ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് സദാചാര ആക്ര മണം ഉണ്ടായത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരുന്നതിനെ ചോദ്യം ചെയ്യുകയും അസഭ്യം പറഞ്ഞ് ആണ്‍കുട്ടി കളെ ആക്രമിച്ചെന്നുമാണ് പരാതി.പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.