തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ നടപ്പിലാക്കു ന്ന പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാ ക്കുന്നതിനായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകള്‍ക്കും,കടക ളിലേക്കും ക്യാരി ബാഗുകള്‍ വിതരണം ചെയ്യും.കഴുകി വൃത്തിയാ ക്കിയ അജൈവ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒഴിവാക്കി വീടുകളില്‍ സൂക്ഷിക്കുന്നതിന് ഇത് ഏറെ സഹായക മാവും.ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍ എല്ലാമാസവും ഇവ കൃത്യമായി വീടുകളില്‍ നിന്നും ശേഖരിച്ച് മിനി എം സി എഫുക ളിലെത്തിക്കുകയും അവിടെ നിന്നും പഞ്ചായത്തിന്റെ എം സി എഫിലെത്തിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യു ക.അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്ന ത്.ക്യാരി ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി മന്‍സൂറലി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ സി പി സുബൈര്‍,എ കെ വിനോദ്,പി രാധാകൃഷ്ണന്‍,സി പി ജയ, ബിന്ദു കൊങ്ങത്ത്, പി ടി സഫിയ, പി ബിന്ദു,എം സി രമണി,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരഷ് ബാബു, അസി.സെക്രട്ടറി സുരേഷ്,രജനി പ്രിയ, ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.