കാഞ്ഞിരപ്പുഴ: മഴക്കെടുതിമൂലം ഉപജീവനം പ്രതിസന്ധിയിലായവ ര്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത് സേവ് മണ്ണാര്‍ക്കാട് ജന കീയ കൂട്ടായ്മ. കാഞ്ഞിരപ്പുഴയിലെ നറുക്കും ചോല, വെള്ളത്തോട്, ആനക്കരണം പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാ ജന്‍ വിതരണോദ്ഘാടനംനിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ മിനിമോള്‍, സേവ് മണ്ണാര്‍ക്കാട് ഭാരവാഹികളായ നഷീദ് പിലാക്കല്‍,അസ്‌ലം അച്ചു,ഫക്രുദീന്‍, പാലക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്രീനി വാസന്‍, ഗിരീഷ് കുമാര്‍, വി.എസ്.എസ് സെക്രട്ടറി സുരേഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.