മണ്ണാര്‍ക്കാട്:അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദി ച്ചു കൊന്ന കേസില്‍ പതിനാറാം സാക്ഷിയും കൂറുമാറി.അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിലെ വാച്ചറായ റസാക്കാണ് വിസ്താരത്തിനിടെ വെ ള്ളിയാഴ്ച കോടതിക്ക് മുന്നില്‍ മൊഴി മാറ്റിയത്.പ്രൊസിക്യൂഷന്റെ ചോദ്യങ്ങള്‍ക്കെല്ലാം എതിരായാണ് റസാഖ് മറുപടി നല്‍കിയത്. പ്രതികളില്‍ 11 പേര്‍ വനത്തില്‍ കയറുന്നത് കണ്ടുവെന്ന റസാഖി ന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മധുവധക്കേസില്‍ അനുബ ന്ധമായി മറ്റൊരു കേസും നിലവിലുണ്ട്.എന്നാല്‍ കൃത്യം നടന്ന സമയത്ത് സ്ഥലത്ത് തന്നെ ഉണ്ടായിരുന്നില്ലെന്നാണ് റസാഖ് കോട തിക്ക് മുമ്പാകെ മൊഴി നല്‍കിയത്.ഇതോടെ കേസില്‍ ആറാമത്തെ സാക്ഷിയാണ് കൂറുമാറുന്നത്.ഇതേ സമയം 13-ാം സാക്ഷി മൊഴിയി ല്‍ ഉറച്ച് നിന്നത് പ്രൊസിക്യൂഷന് ആശ്വാസമായി.പൊലീസും കോട തിക്ക് രഹസ്യമായും നല്‍കിയ മൊഴിയിലാണ് സുരേഷ് ഉറച്ച് നിന്ന ത്.കേസിലെ ഒന്നാം പ്രതിയായ ഹുസൈന്‍ മധുവിനെ ചവിട്ടുന്നത് കണ്ടുവെന്നാണ് സുരേഷ് മൊഴി നല്‍കിയിരുന്നത്.മധുവിനെ ദേ ഹോപദ്രവം ഏല്‍പ്പിക്കുന്നത് കണ്ടതായും മൊഴി നല്‍കി.കൃത്യം നടന്ന സമയത്ത് നടന്ന വീഡിയോ ദൃശങ്ങളിലെ ഒന്ന്,മൂന്ന്,ഏഴ് പ്രതികളായ ഹുസൈന്‍,സിദ്ദീഖ്,ഷംസുദ്ദീന്‍ എന്നിവരെ സുരേഷ് തിരിച്ചറിയുകയും ചെയ്തു.സുരേഷിന്റെ തുടര്‍വിസ്താരം ഈ മാസം 27ന് നടക്കും.അതേ സമയം കൂറുമാറിയ വനംവാച്ചറെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായി അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ സി. സുമേഷ് അറിയിച്ചു.
