മണ്ണാര്‍ക്കാട്:റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമ ത്തിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂലായ് 25 തിങ്ക ളാഴ്ച ഉച്ചക്ക് രണ്ട് മണി വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി എം പുരുഷോത്തമന്‍ അറിയിച്ചു.സിബിഎസ്ഇ പരീക്ഷാ ഫലം കൂടി പരിഗണിച്ചാണ് ഇത്.എസ്എസ്എല്‍സി,പ്ലസ്ടു,സിബിഎസ്ഇ പരീ ക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ മണ്ണാര്‍ക്കാട് നഗരസഭ,തെങ്കര പഞ്ചായത്ത് പരിധിയിലെ സ്ഥിര താമസക്കാരായ വിദ്യാര്‍ത്ഥികളെയാണ്‌ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി അനുമോദിക്കുന്നതിനായാണ് ബാങ്ക് പ്രതിഭാ സംഗമം ഒരുക്കുന്നത്. വിജയികള്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ,പ്രധാന അധ്യാപകന്‍/പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടു ത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതമാണ് വിജയികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഈ മാസം 26ന് ഉച്ചതിരിഞ്ഞ് മൂന്ന് മ ണിക്ക് റൂറല്‍ ബാങ്ക് ഹാളില്‍ വെച്ചാ ണ് പ്രതിഭാ സംഗമം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!