അലനല്ലൂര്‍: എടത്തനാട്ടുകര ടി.എ.എം.യു.പി സ്‌കൂളില്‍ ആസൂ ത്രണം ചെയ്ത വിവിധ ടാലന്റ് ലാബുകളുടെ ഭാഗമായുള്ള പ്രസംഗ പരിശീലന കളരിക്ക് തുടക്കമായി. പ്രധാനാധ്യാപകന്‍ ടി.പി.സഷീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രാഥമിക റൗണ്ടില്‍ പങ്കെടുത്ത നൂറോളം വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തുടര്‍ പരിശീലനം നല്‍കും.പ്രഭാഷണ കലയുടെ പ്രാധാന്യം, പ്രസക്തി, ലോകത്ത് അറിയപ്പെട്ട പ്രസംഗകര്‍, പ്രസംഗത്തിന്റെ തുടക്കം, ഉള്ളടക്കം, ഒടുക്കം തുടങ്ങിയ മേഖലകളിലേക്ക് വെളിച്ചം വീശുന്ന ബോധവത്കരണം വിദ്യാരംഗം ചെയര്‍മാന്‍ ടി.കെ അഷറഫ് മാസ്റ്റര്‍, സീനിയര്‍ അധ്യാപകന്‍ കെ എം. ജയശങ്കര്‍ മാസ്റ്റര്‍ എന്നിവര്‍ നടത്തി.സ്‌കൂള്‍ ലീഡര്‍ അമാന്‍ കെ.എന്‍ നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!