മണ്ണാര്‍ക്കാട്: മണ്ഡലത്തിലെ 12 തെരുവുകളില്‍ കൂടി ഇന്നും നാളെ യുമായി ഹൈ മാസ്റ്റകള്‍ പ്രകാശം പരത്തും. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പിലാക്കുന്ന നിലാവ് പദ്ധതിയിലാണ് 12 ഹൈമാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിക്കുന്നത്. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തി ല്‍ ഇന്ന് വൈകുന്നേരം 7മണിക്ക് പാറപ്പുറം, 7.15ന് കാട്ടുകുളം അത്താണിപ്പടി, 7.45ന് അയ്യപ്പന്‍കാവ്, 8.15ന് ചളവ സെന്റര്‍, 8.30ന് ചാത്തന്‍കുറിശ്ശി ക്ഷേത്രം, 8.45ന് കാഞ്ഞിരംപാറ സെന്റര്‍ എന്നിങ്ങ നെ നടക്കും. കോട്ടോപ്പാടം പഞ്ചായത്തില്‍ നാളെ വൈകുന്നേരം 6ന് പൊതുവപ്പാടം, 6.30ന് കാട്ടില്‍ അയ്യപ്പക്ഷേത്രം, 7മണിക്ക് കൊമ്പം ആശുപത്രിപ്പടി, കുമരംപുത്തൂര്‍ പഞ്ചായത്തിലെ 7.30ന് നെച്ചുള്ളി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയില്‍ 7.45ന് കുന്തിപ്പുഴ ബൈപ്പാസ് ജങ്ഷന്‍, 8മണിക്ക് പെരിമ്പടാരി കാഞ്ഞിരം ജങ്ഷന്‍ എന്നിങ്ങനെ യായി നടക്കുന്ന ചടങ്ങില്‍ അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കും. ചടങ്ങുകളില്‍ ജനപ്രതിനിധി കളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധി ക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!