കല്ലടിക്കോട് : ദേശീയപാത സ്ഥിരം അപകട മേഖലയായ പനയം പാടത്ത് ലോറിക്ക് പുറകിൽ ലോറി ഇടിച്ചു. ഒരേദിശയിൽ പോകുക യായിരുന്ന രണ്ട് ലോറികളാണ് അപകടത്തിൽ പെട്ടത്. പുറകിൽ ഇടിച്ച ലോറിയുടെ ഡ്രൈവറുടെ സഹായി സേലം സ്വദേശി ഷൺമു ഖൻ (32 ) പരിക്കേറ്റു. ഇദ്ദേഹത്തെ തച്ചമ്പാറ സ്വകാര്യ ആശുപത്രീയി ൽ ശിശ്രുഷ നൽകി. വ്യാഴാഴ്‌ച വൈകീട്ട് 6 മണിക്കാണ് സംഭവം. സേലത്തുനിന്നും ടൈൽസ് കയറ്റി കണ്ണൂർ പോകുകയായിരുന്നു ലോറി. ഹമ്പിനു സമീപംഎത്തിയതോടെ മുന്നിലെ വാഹനം വേഗത കുറച്ചതാണ് അപകടകാരണം.