മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുട രുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന് ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുള്ളതായി എക്‌സി ക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയിലെ ജലനിരപ്പ് ഉയരുമെ ന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്‌സിക്യൂ ട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.ഡാമിലെ നിലവിലെ ജലനിരപ്പ് 92.50 മീറ്ററാണ്. പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്.ഡാം തുറക്കുന്ന സാഹചര്യത്തില്‍ എമര്‍ജന്‍സി അലാം വഴി ജനങ്ങളെ അറിയിക്കു കയും ,ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയി ച്ചു.