പാലക്കാട്: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി ഇന്ത്യന്‍ ഭരണഘ ടനയെ മന്ത്രി സജി ചെറിയാന്‍ അവഹേളിച്ചെന്നാരോപിച്ച് യുവമോ ര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടമൈതാ നം അഞ്ചു വിളക്കിന് സമീപം മന്ത്രിയുടെ കോലം കത്തിച്ചു പ്ര തി ഷേധിച്ചു.ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയ്‌ക്കെതിരായ മന്ത്രിയുടെ പ്രസംഗം ഗുരുതരമായ സത്യ പ്രതിഞ്ജാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രി സഭയില്‍ നി ന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും, ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമി ല്ലെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ജില്ല ഉപാധ്യക്ഷന്‍ നവീന്‍ വടക്കന്തറ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച പാലക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി ജി.അജേഷ് സ്വാഗതം പറഞ്ഞു. യുവമോര്‍ച്ച പാലക്കാട് മണ്ഡലം സെക്രട്ടറി വിഷ്ണു ഗുപ്ത നന്ദി പറഞ്ഞു.ബിജെപി പാലക്കാട് മണ്ഡലം ജനറല്‍ സെക്രട്ടറി എം.സുനില്‍, യുവമോര്‍ച്ച ഭാരവാഹികളായ എം.മനോജ്, നന്ദു ആല്‍ത്തറ, ജി.ശങ്കര്‍ ദാസ്, ജി.സൗരവ്, ആര്‍.ബാലന്‍, കെ.അനീഷ്, ആര്‍. വൈശാഖ് എന്നിവര്‍ നേതൃത്വം നല്‍കി.